രാഷ്ട്രപതി ഭവനില്‍ ഉദ്യാന്‍ ഉത്സവ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 31 വരെ അമൃത് ഉദ്യാനത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
ഫെബ്രുവരി 22ന് ഭിന്നശേഷിക്കാര്‍ക്കും 23ന് സായുധസേനാ ജീവനക്കാര്‍ക്കും മാര്‍ച്ച് ഒന്നിന് വനിതകള്‍ക്കും ആദിവാസികള്‍ക്കും മാര്‍ച്ച് അഞ്ചിന് അനാഥാലയത്തിലെ കുട്ടികള്‍ക്കും പ്രവേശനം നല്‍കും. രാഷ്ട്രപതിഭവന്റെ വെബ്സൈറ്റിലൂടെ പ്രവേശനത്തിന് അപേക്ഷിക്കാം.