സമൂഹമാധ്യമങ്ങളിലൂടെ ചൂഷണത്തിന് ഇരയായ കുട്ടികളുടെ കുടുംബങ്ങളോട് മാപ്പുപറഞ്ഞ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. സമൂഹമാധ്യമങ്ങള്‍വഴി കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ പരാതിയില്‍ അമേരിക്കന്‍ സെനറ്റില്‍ നടന്ന വിചാരണയിലാണ് സുക്കന്‍ബര്‍ഗ് മാപ്പുപറഞ്ഞത്. ‘നിങ്ങള്‍ കടന്നുപോയ എല്ലാ വേദനകള്‍ക്കും ഞാന്‍ മാപ്പുപറയുന്നു. ഇനിയും ഒരു കുടുംബത്തിനും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. ഇതിനായി ആഗോളതലത്തില്‍ മെറ്റ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്’. സുക്കര്‍ബര്‍ഗ് പറഞ്ഞു.
മെറ്റയടക്കം അഞ്ച് ടെക് ഭീമന്മാര്‍ക്കെതിരെയാണ് വിചാരണ. സ്‌നാപ് സിഇഒ ഇവാന്‍ സ്‌പൈജെല്‍, എക്സ് സിഇഒ ലിന്‍ഡ യക്കാരിനോ, ടിക് ടോക് സിഇഒ ഷൗച്യു, ഡിസ്‌കോര്‍ഡ് സിഇഒ ജാസോണ്‍ സിട്രോണ്‍ എന്നിവരാണ് വിചാരണ നേരിടുന്നത്.