ചിലിയിലെ ജനവാസമേഖലയിലുണ്ടായ കാട്ടുതീയില്‍ 46 പേര് മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചിലിയിലെ വിന ഡെല്‍മാറിലെ ജനവാസ മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. കാട്ടുതീയില്‍ ഇരുന്നൂറിലേറെ പേരെ കാണാതായിട്ടുണ്ട്.
43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേര്‍ക്ക് വീട് നഷ്ടമായതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് തീപടരാന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളിയാവുന്നുണ്ട്.