Friday, January 24, 2025

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി: മണിപ്പൂരില്‍ 10 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടുമെന്ന് അമിത് ഷാ

1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലികെട്ടുമെന്നും തൊട്ടടുത്തായി പട്രോളിങ് ട്രാക് നിര്‍മിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം. മണിപ്പുരില്‍ കുക്കി-മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം തുടരുന്നതിനിടെയാണു പ്രഖ്യാപനം. അടുത്തിടെ നിരവധി മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തികടന്നു മണിപ്പുരില്‍ പ്രവേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

”ദേഭിക്കാന്‍ കഴിയാത്ത അതിര്‍ത്തികള്‍ സൃഷ്ടിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിക്കു ചുറ്റും വേലി കെട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച നിരീക്ഷണം നടത്തുന്നതിനായി സമീപത്തായി പട്രോള്‍ ട്രാക്കും നിര്‍മിക്കും. മണിപ്പുരിലെ മൊറെയില്‍ 10 കിലോമീറ്ററോളം വേലി കെട്ടിക്കഴിഞ്ഞു.

ഹൈബ്രിഡ് സര്‍വെയ്ലന്‍സ് പദ്ധതി വഴി വേലി കെട്ടുന്നതും പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലൂടെ അരുണാചല്‍ പ്രദേശിലും മണിപ്പുരിലും ഒരു കിലോമീറ്ററോളം വേലി കെട്ടും. മണിപ്പുരില്‍ 20 കിലോമീറ്ററോളം വേലി കെട്ടാനും തീരുമാനമായിട്ടുണ്ട്. നിര്‍മാണം ഉടന്‍ ആരംഭിക്കും”അമിത് ഷാ എക്‌സില്‍ കുറിച്ചു.

 

 

Latest News