ഇസ്രായേല്‍ കടന്നാക്രമണത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഗാസനിവാസികളില്‍ ഭൂരിഭാഗവും തിങ്ങിപ്പാര്‍ക്കുന്ന ഗാസയെ ദുരന്തഭൂമിയാക്കരുതെന്ന് ഐക്യരാഷ്ട്ര കേന്ദ്രം. ഇവിടേക്ക് ഇസ്രയേല്‍ സൈന്യം വലിയതോതില്‍ ആക്രമണത്തിന് കോപ്പുകൂട്ടുന്നതിനെ തുടര്‍ന്നാണ് യുഎന്‍ പ്രതികരണം.
വ്യാപക ആക്രമണമുണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടും. ഗാസയിലേക്ക് ഇസ്രയേല്‍ ആക്രമണം തടയാന്‍ അന്താരാഷ്ട്ര സമൂഹം സാധ്യമായതെല്ലാം ചെയ്യണമെന്നും യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് കോ- ഓര്‍ഡിനേഷന്‍ ഓഫീസ് വക്താവ് ജെന്‍സ് ലെയ്ര്‍കെ പറഞ്ഞു.
യുദ്ധാരംഭത്തിനുശേഷം മധ്യപൗരസ്ത്യദേശത്തു നടത്തുന്ന അഞ്ചാം സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈജിപ്തിലെത്തി. ഗാസയിലേക്കുള്ള ഇസ്രയേല്‍ കടന്നാക്രമണം ഈജിപ്തിലേക്കും വ്യാപിക്കുമെന്ന കടുത്ത ആശങ്കയ്ക്കിടെയാണ് സന്ദര്‍ശനം. ഈജിപ്തിന്റെയും ഖത്തറിന്റെയും മുന്‍കൈയില്‍ ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാനാണ് ശ്രമം.