ഭീകരാക്രമണ സാധ്യതയുണ്ടെന്ന പേരില്‍ ലോകമെമ്പാടുമുള്ള ഇസ്രായേലി എംബസികളില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണം നടത്താനുള്ള പദ്ധതികള്‍ ഇന്റലിജന്‍സ് അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചതെന്ന് ഇസ്രായേലി മാധ്യമമായ ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്രായേല്‍ എംബസികള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജനുവരി 31ന് സ്റ്റോക്ക്‌ഹോമിലെ ഇസ്രായേല്‍ എംബസിക്ക് പുറത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതിനെ ഭീകരാക്രമണശ്രമമായാണ് ഇസ്രായേല്‍ വിലയിരുത്തിയത്. കണ്ടെത്തിയ വസ്തുക്കള്‍ പോലീസ് നശിപ്പിച്ചിരുന്നു.