കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മാപ്പുനല്‍കി വിട്ടയച്ചതോടെ വന്‍ ജനകീയ രോഷം നേരിടേണ്ടിവന്ന ഹംഗറി പ്രസിഡന്റ് കാതലിന്‍ നൊവാക്ക് രാജിവച്ചു. തന്റെ പ്രവര്‍ത്തി തെറ്റായിപോയെന്നും കുട്ടികളോട് മാപ്പുചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായിരുന്നു 46 കാരിയായ കാതലിന്‍. അവര്‍ക്കുപിന്നാലെ നീതിന്യായ മന്ത്രി ജൂഡിറ്റ് വര്‍ഗയും രാജിവച്ചു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നും വാര്‍ഗ പ്രഖ്യാപിച്ചു.
ചില്‍ഡ്രന്‍സ് ഹോമില്‍ മേധാവി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് മറച്ചുവയ്ക്കാന്‍ സഹായിച്ച മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മാപ്പ് നല്‍കിയതാണ് വിവാദമായത്.