പൊതുവേ ദുര്‍ബലമായ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തത് കോവിഡ് ലോക്ഡൗണാണെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി മഹിന്ദ രാജപക്സ. പ്രതിസന്ധി കനക്കുകയും ജനം തെരിവിലെത്തുകയും ചെയ്തതിന് പിന്നാലെയാണ് രാജ്യത്തോടായി അഭിസംബോധന ചെയ്ത് രാജപക്സയുടെ വിശദീകരണം.
‘രാജ്യം തകര്‍ച്ചയുടെ വഴിയെയാണെന്നറിഞ്ഞിട്ടും കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുക മാത്രമായിരുന്നു പോംവഴി. അതോടെ വിദേശനാണയ കരുതല്‍ ശേഖരം ശൂന്യമായിപ്പോവുകയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ പ്രസിഡന്റുമായി ചേര്‍ന്ന് പോംവഴികള്‍ക്ക് രൂപം നല്കി വരികയാണ്’. രാജപക്സ പറഞ്ഞു.
കടുത്ത പ്രതിഷേധം തണുപ്പിക്കാന്‍ കഴിഞ്ഞ ദിവസം രാജ്യത്ത് കൂടുതല്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജനം തെരുവിലിറങ്ങിയാല്‍ വിദേശികള്‍ രാജ്യത്തെത്താന്‍ മടിക്കുമെന്നും അത് വിദേശനാണയത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.