Sunday, November 24, 2024

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെന്ന് റിപ്പോര്‍ട്ട്

ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സ്‌കോളര്‍ഷിപ്പുകളും മറ്റ് ഫണ്ടിങ്ങ് അവസരങ്ങളും ഉപയോഗിച്ച് അമേരിക്ക, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവരില്‍ സ്ത്രീകളാണ് കൂടുതലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ പഠനത്തില്‍ പറയുന്നത്.

വിദേശ കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവരിലും ധനസഹായം തേടുന്നവരിലും പകുതിയോടടുത്ത് സ്ത്രീകളാണെന്നാണ് ഡേറ്റ സൂചിപ്പിക്കുന്നത്. വലിയ നഗരങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളില്‍ നിന്നും സ്ത്രീകള്‍ പഠിക്കാന്‍ വിദേശത്തേക്ക് പോകുന്നുണ്ടെന്നും ഡേറ്റ വ്യക്തമാക്കുന്നു.

2021ലെ സാമ്പത്തിക വര്‍ഷത്തില്‍ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോയവര്‍ 20-30 ശതമാനമാണെങ്കില്‍ 2024ലെ സാമ്പത്തിക വര്‍ഷത്തില്‍ അത് 40-45 ശതമാനമായി ഉയര്‍ന്നെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ വായ്പ ആവശ്യപ്പെടുന്ന സ്ത്രീകളുടെ കണക്കിലും വര്‍ധനവുണ്ട്. വായ്പ ആവശ്യപ്പെടുന്നവരുടെ എണ്ണം 2021 സാമ്പത്തിക വര്‍ഷം പ്രകാരം 25 മുതല്‍ 30 ശതമാനമാണെങ്കില്‍ 2024ലെത്തുമ്പോള്‍ 35 മുതല്‍ 45 ശതമാനം വരെ ഉയര്‍ന്നെന്നാണ് ധനകാര്യ കമ്പനികള്‍ സൂചിപ്പിക്കുന്നത്.

 

 

Latest News