പരീക്ഷകള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വി ഹെല്‍പ്പ് എന്ന പേരിലാണ് സൗജന്യ കൗണ്‍സിലിംഗ് നല്‍കുന്നത്. പരീക്ഷ അവസാനിക്കുന്നത് വരെ എല്ലാ പ്രവര്‍ത്തി ദിവസവും കൗണ്‍സിലിംഗ് പ്രവര്‍ത്തനം ലഭ്യമാകും.
1800 4252844 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ കൗണ്‍സിലിംഗ് ലഭ്യമാക്കും. ഊഷ്ണ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്വകര്യമൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളമടക്കമുള്ള കാര്യങ്ങള്‍ പരീക്ഷാ ഹാളില്‍ ഉറപ്പാകും. സ്കൂള്‍ക്ക് തുകയില്ലായ്മ എന്ന പ്രശ്നം ഒരു ജില്ലയില്‍ നിന്നും ഇതുവരെ ഉയര്‍ന്ന് വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. നിംഹാന്‍സ് ബാംഗ്ലൂരില്‍ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോര്‍ഡിനേറ്റര്‍മാരാണ് കൗണ്‍സിലിംഗിന് നേതൃത്വം നല്‍കുന്നത്. ടോള്‍ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും സൗഹൃദ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഒരുക്കിയിട്ടുണ്ട്.