ആയിരങ്ങളെ സാക്ഷിയാക്കി വീണ്ടും പരസ്യ വധശിക്ഷ നടപ്പാക്കി താലിബാന്‍. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിബിര്‍ഗം നഗരത്തിലെ സ്റ്റേഡിയത്തില്‍ വച്ചാണ് കൊലക്കേസ് പ്രതിയെ വെടിവച്ച് കൊന്നത്. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ കുറ്റവാളിയായ പുരുഷന്റെ നേര്‍ക്ക് അഞ്ചുപ്രവശ്യം നിറയൊഴിക്കുകയായിരുന്നു.
അഫ്ഗാനില്‍ അഞ്ചുദിവസത്തിനിടെ താലിബാന്‍ നടപ്പാക്കുന്ന മൂന്നാമത്തെ പരസ്യ വധശിക്ഷയാണിത്. വ്യാഴാഴ്ച ഘാസ്നിയിലായിരുന്നു മറ്റ് രണ്ടുപേരെ വധിച്ചത്. ചാട്ടയടി ഉള്‍പ്പെടെയുള്ള ശിക്ഷകളും മറ്റ് കേസുകളില്‍ നടപ്പാക്കുന്നുണ്ട്.