റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന് സൂചന നല്‍കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തല്‍ അനിവാര്യമാണ്. അതിനാല്‍ യുക്രെയ്ന്‍ സേനക്കൊപ്പം പൊരുതാന്‍ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നുമാണ്് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുക്രെയ്ന് മധ്യ, ദീര്‍ഘദൂര മിസൈലുകളും ബോംബുകളും നല്‍കാന്‍ യൂറോപ്യന്‍ നേതാക്കള്‍ പ്രത്യേക സഖ്യത്തിന് അംഗീകാരം നല്‍കിയതായും പാരിസില്‍ അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നിലേക്ക് പാശ്ചാത്യസേനയെ അയക്കുന്നതു സംബന്ധിച്ച് ഏകാഭിപ്രായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, യുക്രെയ്നൊപ്പം പൊരുതാന്‍ നാറ്റോ സേന എത്തിയാല്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്ന് ക്രെംലിന്‍ വ്യക്തമാക്കി. നാറ്റോ രാജ്യങ്ങള്‍ യുക്രെയ്നിലേക്ക് സേനയെ അയക്കുന്നത് ചര്‍ച്ചചെയ്യല്‍പോലും അതിപ്രധാനവും ഗുരുതരവുമായ വിഷയമാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‌കോവ് മുന്നറിയിപ്പ് നല്‍കി.