ഉക്രയ്നിലേക്ക് പാശ്ചാത്യരാജ്യങ്ങള്‍ സൈനികരെ അയക്കുന്നത് ആഗോള ആണവ സംഘര്‍ഷത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്കി റഷ്യന്‍ പ്രസിഡന്റ് വ്ലാടിമിര്‍ പുടിന്. അടുത്തമാസം 15 മുതല്‍ 17 വരെ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്.
‘പാശ്ചാത്യ സൈനിക സംഘങ്ങളെ ഉക്രയ്നിലേക്ക് അയക്കാനുള്ള സാധ്യത പലരും പ്രഖ്യാപിക്കുന്നു. ഈ ഇടപെടലുകളുടെ അനന്തരഫലം ദാരുണമായിരിക്കും. തകര്‍ക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യയുടെ പക്കലുമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. പാശ്ചാത്യരുടെ ഇടപെടല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘര്‍ഷത്തിന്റെ ഭീഷണി സൃഷ്ടിക്കുന്നു- പുടിന് പറഞ്ഞു