Sunday, November 24, 2024

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടൂ; മുന്നറിയിപ്പുമായി കേരള പോലീസ്

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ കഴിയൂവെന്ന് കേരള പോലീസ്. സൈബര്‍ തട്ടിപ്പില്‍ പെട്ടുപോയാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ ബന്ധപ്പെട്ടാല്‍ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സാധ്യത ഏറെയാണ് എന്നും കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റില്‍ വ്യക്തമാക്കി. 2 മിനിറ്റും 16 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മമ്മൂട്ടിയും മുന്നറിയിപ്പ് സന്ദേശം നല്‍കുന്നുണ്ട്.

കേരളപോലീസിന്റെ ഫേസ്ബുക് പോസ്റ്റ്

നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാന്‍ കഴിയൂ. സൈബര്‍ തട്ടിപ്പില്‍ പെട്ടുപോയാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകംതന്നെ 1930 എന്ന നമ്പറില്‍ പോലീസിനെ ബന്ധപ്പെട്ടാല്‍ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സാധ്യത ഏറെയാണ്.

സൈബര്‍ ബോധവല്‍ക്കരണത്തിനായി കേരള പോലീസ് നിര്‍മ്മിച്ച ഒരു ലഘുചിത്രം കാണാം.

സംവിധാനം അന്‍ഷാദ് കരുവഞ്ചാല്‍
ഛായാഗ്രഹണം രാജേഷ് രത്നാസ്

 

 

Latest News