റഷ്യക്കെതിരെ പോരാടാന്‍ യുക്രെയ്‌ന് 800 മില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെത്തുടര്‍ന്നാണ് പ്രഖ്യാപനം.
കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ ചെറുക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഉള്‍പെടുന്നതാണ് യുഎസിന്റെ ആയുധ സഹായം. ഹെലികോപ്റ്ററുകള്‍, പീരങ്കി സംവിധാനങ്ങള്‍, കൂടുതല്‍ ശേഷിയുള്ള കവചിത പേഴ്സണല്‍ കാരിയറുകള്‍ എന്നിവയും സഹായത്തില്‍ ഉള്‍പ്പെടുന്നു.
യുക്രെയ്‌ന് യുഎസ് നല്‍കുന്ന മൊത്തം സൈനിക സഹായം ഇപ്പോള്‍ മൂന്നു ബ്രില്യണ്‍ ഡോളറില്‍ അധികമായെന്ന് മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റഷ്യയുടെ പ്രാരംഭ യുദ്ധലക്ഷ്യങ്ങളുടെ പരാജയം ഉറപ്പാക്കാന്‍ ഇതുവരെ വിതരണം ചെയ്ത ആയുധങ്ങള്‍ സഹായിച്ചതായി ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ ജനത ധീരരായ യുക്രെനിയന്‍ ജനതയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിക്ക് ബൈഡന്‍ ഉറപ്പുനല്‍കി. ഇത് വിശ്രമിക്കാനുള്ള സമയമല്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.