നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായിരുന്നു സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിച്ചത്.
25,40,000 പോസ്റ്റര്‍ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷര്‍ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്.
നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി. ക്വട്ടേഷന്‍ വിളിക്കാതെയാണ് പിആര്‍ഡി കരാര്‍ സി ആപ്റ്റിന് നല്‍കിയത്.
മുഖ്യമന്ത്രിയുടെ കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. കര്‍ഷകര്‍ക്ക് പല സബ്സിഡി ഇനങ്ങളില്‍ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്.