Wednesday, May 14, 2025

യുദ്ധ തയാറെടുപ്പുകള്‍ക്ക് ഉത്തരവിട്ട് ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍

യുദ്ധ തയാറെടുപ്പുകള്‍ക്ക് ഉത്തരവിട്ട് ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്‍. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസത്തിനിടെയാണ് കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരവ്.

ബുധനാഴ്ച രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ഒരു പ്രധാന സൈനിക താവളത്തില്‍ സൈനികരുടെ ഫീല്‍ഡ് പരിശീലനം പരിശോധിക്കുകയും യുദ്ധത്തിനുള്ള സജ്ജീകരണത്തിനു കിംഗ് ജോംഗ് ഉന്‍ ഉത്തരവിടുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

നിലവിലുള്ള സാഹചര്യത്തിന് അനുസൃതമായി യുദ്ധ തയാറെടുപ്പുകള്‍ ശക്തമാക്കണമെന്നും കിംഗ് ജോംഗ് ഉന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

Latest News