34 പുതിയ ധ്രുവ് ഹെലികോപ്റ്ററുകള്‍ക്കുള്ള നിര്‍ദ്ദേശത്തിന് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. ഇതില്‍ ഒമ്പത് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനും 25 എണ്ണം ഇന്ത്യന്‍ സൈന്യത്തിനുമാണ്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുക. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകള്‍ പഴയ ലൈറ്റ് യൂട്ടിലിറ്റി ചോപ്പറുകള്‍ക്ക് പകരമായാണ് ഉപയോഗിക്കുന്നത്. അതേസമയം ഇന്ത്യന്‍ സൈന്യം ചോപ്പറുകള്‍ ഒന്നിലധികം റോളുകള്‍ക്കായി ഉപയോഗിക്കുമെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് പദ്ധതികളും 8,000 കോടി രൂപയിലധികം മൂല്യമുള്ളതും സ്വദേശിവത്കരണത്തിന് ഉത്തേജനം നല്‍കുന്നതുമാണ്.