Sunday, November 24, 2024

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് പിന്തുണയും പ്രശംസയുമായി മോട്ടോര്‍ വാഹന വകുപ്പ്

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് പൂര്‍ണപിന്തുണയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്നുമുള്ളത് തെറ്റായ കാഴ്ചപ്പാട് ആണെന്നും സ്ത്രീകള്‍ അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യതയും കുറയുന്നുവെന്നുമാണ് എംവിഡിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്.

2022 ല്‍ ദേശീയതലത്തില്‍ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 76907 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 96.3% പുരുഷ ഡ്രൈവര്‍മാരും 3.7 % സ്ത്രീ ഡ്രൈവര്‍മാരും ആണ് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടിട്ടുള്ളത്.

പൊതുവെ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവരുമാണ്. അവരുടെ അറ്റന്‍ഷന്‍ സ്പാന്‍, മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ എന്നിവ കൂടുതല്‍ ആണ്. സ്ത്രീകള്‍ അനാരോഗ്യകരമായ മല്‍സരബുദ്ധി കാണിക്കാത്തതിനാല്‍ അപകട സാധ്യതയും കുറയുന്നു. അവരുടെ ഉയര്‍ന്ന മാനസികക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവര്‍മാരാക്കുന്നു. അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാന്‍ വിമുഖത കാണിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു ആശ്വാസവാര്‍ത്തയാണ് എന്നാണ് പങ്കുവെച്ചിരിക്കുന്നത്.

ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിതെന്നും എംവിഡി കുറിച്ചു.

എംവിഡിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്‌നേഹോഷ്മളമായ ആശംസകള്‍ക്കൊപ്പം ഇന്ന് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് കൂടി മോട്ടോര്‍ വാഹന വകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവെയുണ്ട്.

2022 ല്‍ ദേശീയതലത്തില്‍ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 76907 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.അതില്‍ 96.3% പുരുഷ ഡ്രൈവര്‍മാരും 3.7 % സ്ത്രീഡ്രൈവര്‍മാരും ആണ് റോഡ് അപകടങ്ങളില്‍ മരണപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

പൊതുവെ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവരുമാണ് അവരുടെഅറ്റന്‍ഷന്‍ സ്പാന്‍, മള്‍ട്ടി ടാസ്‌കിംഗ് സ്‌കില്‍ എന്നിവകൂടുതല്‍ ആണ്. സ്ത്രീകള്‍ അനാരോഗ്യകരമായ മല്‍സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയര്‍ന്ന മാനസിക ക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവര്‍മാരാക്കുന്നു. അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാന്‍ വിമുഖത കാണിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു ആശ്വാസവാര്‍ത്തയാണ്.

ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്. രണ്ട് കൈകളും ഇല്ലാത്ത ജിലുമോളുടെ, ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍വ്വ പിന്തുണയും ലഭിക്കുകയും പിന്നീട് ലൈസന്‍സ് നേടി നഗരമദ്ധ്യത്തിലൂടെ ഡ്രൈവ് ചെയ്യുന്നതും നാമെല്ലാം ഏറെ ആഹ്ലാദത്തോടെയാണ് കണ്ടത്.

പ്രിയ സഹോദരിമാരെ, അകാരണമായ ഭയം മൂലം ഡ്രൈവിങ്ങില്‍ നിന്ന് മാറി നില്‍ക്കാതെ നിങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂര്‍ണ്ണ പിന്തുണയുമായി മോട്ടോര്‍ വാഹന വകുപ്പ് നിങ്ങള്‍ക്കൊപ്പം.

 

Latest News