Sunday, November 24, 2024

വനിതാ ദിനം പ്രമാണിച്ച് പാചക വാതക വില കുറച്ചു

പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചു. തീരുമാനം വനിതാ ദിനം പ്രമാണിച്ച്. വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ചയാണ് കൂട്ടിയത്. 26 രൂപയാണ് വര്‍ധിപ്പിച്ചത്. വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സിലിണ്ടര്‍ വില കുറയ്ക്കാന്‍ പുതിയ തീരുമാനം വന്നത്.

എല്ലാ മാസവും തുടക്കത്തിലാണ് എണ്ണക്കമ്പനികള്‍ സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടാന്‍ കാരണമാകും. ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വില വര്‍ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

 

Latest News