ഉക്രെയ്നിന്റെ തുറമുഖനഗരമായ ഒഡേസയില്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി, സന്ദര്‍ശനത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ് തുടങ്ങിയവര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു സമീപം റഷ്യന്‍ മിസൈല്‍ ആക്രമണം. വാഹനവ്യൂഹത്തിന് 800 മീറ്റര്‍ അകലെ കൂടിയാണ് മിസൈല്‍ പാഞ്ഞുപോയത്.
ഒഡേസയിലെ ഉക്രെയ്ന് ഡ്രോണ്‍ താവളമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. 5 പേര് മരിച്ചു. എന്നാല്‍, സെലിന്‍സ്കിയായിരുന്നു ലക്ഷ്യമെന്നു യുക്രെയ്ന് സംശയം പ്രകടിപ്പിച്ചു. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്മാന് ദിമിത്രി മെദ്വദേവ് ആരോപണം നിഷേധിച്ചു.