റേഷന്‍കടകളില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന നിര്‍ദേശം തള്ളിയ സംസ്ഥാനസര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റര്‍ നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യമന്ത്രിയുടെകൂടി ചിത്രമുള്ള ഈ പോസ്റ്റര്‍ പതിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന ഭീഷണിയുമുണ്ട്. ‘അഭിമാനമാണ് നമ്മുടെ പൊതുവിതരണ രംഗം’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററിലാണ് മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ചിത്രങ്ങളുള്ളത്.
റേഷന്‍കടകളില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളിയതിനെത്തുടര്‍ന്ന് ഇത്തരം പോസ്റ്ററുകള്‍ എഫ്.സി.ഐ. ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഈ സമയത്താണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പോസ്റ്റര്‍ റേഷന്‍കടകള്‍ക്ക് നല്‍കിയിരിക്കുന്നത്.
കടകളില്‍ ഈ പോസ്റ്റര്‍ പതിച്ചിട്ടുണ്ടോ എന്നത് അധികൃതര്‍ നേരിട്ടെത്തി പരിശോധിക്കുമെന്നാണ് അറിയുന്നത്. പ്രതിമാസ ഭക്ഷ്യധാന്യവിഹിതം ഉറപ്പുനല്‍കുന്നുവെന്ന വാഗ്ദാനവും ഇതിലുണ്ട്. പോസ്റ്ററില്‍പ്പറയുന്ന ആദ്യ രണ്ടുപദ്ധതികളും പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെയാണെന്ന വൈരുധ്യവുമുണ്ട്.