ഓസ്കര് പ്രഖ്യാപന വേദിക്ക് പുറത്ത് നടന്നത് വളരെ നാടകീയ രംഗങ്ങള്‍. റെഡ് കാര്‍പ്പറ്റിലേക്ക് എത്തുന്നവരുടെ ഗതാഗതം തടഞ്ഞ് പ്രതിഷേധക്കാര്‍. ഡോള്‍ബി തീയേറ്ററിലേക്ക് എത്തിയ താരങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞാണ് ഗാസക്ക് വേണ്ടി വാദമുയര്‍ത്തുന്നവര്‍ പ്രതിഷേധിച്ചത്.
ഓസ്കര് പുരസ്കാര പ്രഖ്യാപന വേദി വളഞ്ഞായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെക്കുറിച്ച് സൂചന ഉണ്ടായിരുന്നത് കൊണ്ട് ലോസ് ഏഞ്ചല്‍സ് പോലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. പക്ഷേ പ്രതിഷേധക്കാര്‍ സണ്‍സെറ്റ് ബ്ലൂവിഡിയിലെ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ക്ക് സമീപം ഗതാഗതം തടഞ്ഞു.
ഓസ്കര് വേദിയിലും യുദ്ധത്തെക്കുറിച്ച് പ്രതിപാദിച്ചു. ഇസ്രയേല്‍ ഹമാസ് യുദ്ധം മാത്രമല്ല ഉക്രൈന് യുദ്ധത്തെക്കുറിച്ചും താരങ്ങള്‍ സംസാരിച്ചു. യുദ്ധം നിര്‍ത്താനും ലോക സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്കി. മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തത് യുദ്ധം വിഷയമായി വരുന്ന 20 ഡേയ്സ് ഇന്‍ മരിയുപോളാണ്.