Sunday, November 24, 2024

ദക്ഷിണാഫ്രിക്കയിലെ കോപ്റ്റിക് ആശ്രമത്തില്‍ ആക്രമണം: മൂന്നു സന്യാസിമാര്‍ കൊല്ലപ്പെട്ടു

ദക്ഷിണാഫ്രിക്കയിലെ കോപ്റ്റിക് ആശ്രമത്തില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ മൂന്നു സന്യാസിമാര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ പ്രിട്ടോറിയയില്‍ നിന്ന് 18 മൈല്‍ കിഴക്കായി കള്ളിനനിലുള്ള സെന്റ് മാര്‍ക്കിന്റെയും സെന്റ് ബിഷപ്പ് സാമുവല്‍ ദി കണ്‍ഫസറുടെയും കോപ്റ്റിക് ആശ്രമത്തില്‍ ആണ് സന്യാസിമാര്‍ കൊലപ്പെട്ടത്.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ ആക്രമണം രൂപതാ വികാരിയായ ഫാദര്‍ തക്ല എല്‍-സമൗലിയുടെ രക്തസാക്ഷിത്വത്തില്‍ കലാശിച്ചതായി വെളിപ്പെടുത്തുന്നു. ഫാ. യൂസ്റ്റോസ് അവ-മാര്‍ക്കോസ്, ഫാ, മിന അവ-മാര്‍ക്കോസ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേര്‍. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് കൊല്ലപ്പെട്ടവരെ കുത്തേറ്റ നിലയില്‍ ആണ് കണ്ടെത്തിയത്. ഒരാള്‍ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്.

സഭയിലെ ഒരു ഈജിപ്ഷ്യന്‍ അംഗത്തെ സംശയാസ്പദമായി അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ സൂക്ഷ്മമായി പിന്തുടരുകയാണെന്നും അതിന്റെ കാരണങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് എന്നും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ തവാദ്രോസ് രണ്ടാമന്‍ വ്യക്തമാക്കി.

 

Latest News