Sunday, November 24, 2024

മാലിദ്വീപില്‍ നിന്നും ആദ്യ സൈനിക സംഘത്തെ തിരിച്ചുവിളിച്ച് ഇന്ത്യ

മാലിദ്വീപില്‍ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ. ആദ്യ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎല്‍എച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ സംഘത്തെയാണ് തിരിച്ചുവിളിച്ചത്. ഇവര്‍ക്ക് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാലിദ്വീപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന മാലിദ്വീപിന്റെ ആവശ്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ചര്‍ച്ച കഴിഞ്ഞ മാസം നടന്നിരുന്നു. ചര്‍ച്ചയില്‍ മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്.

മുയിസു പ്രസിഡന്റ് പദത്തിലേറിയതിന് പിന്നാലെ തന്നെ തന്റെ ഇന്ത്യ വിരുദ്ധ നിലപാട് വ്യക്തമാക്കുകയും ചൈനയോടടുക്കാനുള്ള താത്പര്യം പ്രകടമാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ സൈന്യത്തെ രാജ്യത്തുനിന്ന് പിന്‍വലിക്കുമെന്നതായിരുന്നു മുയിസു തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വച്ച വാഗ്ദാനം.

 

Latest News