Wednesday, May 14, 2025

ആര്‍ട്ടിക്കിള്‍ 23; കടുത്ത സുരക്ഷാ നിയമം പാസാക്കി ഹോങ്കോംഗ്, ചൈനയിലെ വിവാദ നിയമത്തിന് സമാനം

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ കടുത്ത സുരക്ഷാ നിയമം പാസാക്കി ഹോങ്കോങ്. ചൈനയിലെ വിവാദ ദേശീയ സുരക്ഷാ നിയമത്തിന് സമാനമായ ചട്ടം രണ്ടാഴ്ച സമയം കൊണ്ടാണ് ചൈനാ അനുകൂല നിയമസഭ പാസാക്കിയത്. വിഘടന വാദം അട്ടിമറി, തീവ്രവാദം, വിദേശ ശക്തികളുമായുള്ള കൂട്ടുകെട്ട് എന്നിവ ജീവപര്യന്തം തടവ് ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്ന് ആര്‍ട്ടിക്കിള്‍ 23 വ്യക്തമാക്കുന്നു.

പുതിയ നിയമം പൗരാവകാശങ്ങളെ ഇല്ലാതാക്കുമെന്ന് വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ സ്ഥിരതയ്ക്ക് ആവശ്യമെന്ന് അധികൃതര്‍ പറയുന്നു. 26 വര്‍ഷത്തിലേറെയായി ഹോങ്കോങ്ങിലെ ജനങ്ങള്‍ കാത്തിരിക്കുന്ന ചരിത്ര മുഹൂര്‍ത്തമെന്നാണ് ഹോങ്കോംഗ് ചീഫ് എക്‌സിക്യുട്ടീവ് ജോണ്‍ ലീ വിശേഷിപ്പിച്ചത്.

 

 

 

Latest News