Sunday, November 24, 2024

എയ്ഡ്‌സ് ചികിത്സയില്‍ പ്രതീക്ഷയായി ജനിതക കത്രിക

എയ്ഡ്‌സ് ബാധിത കോശങ്ങളില്‍നിന്ന് എച്ച്‌ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാന്‍ കഴിഞ്ഞതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമായ ‘ക്രിസ്പര്‍ ജീന്‍ എഡിറ്റിംഗ്’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.

എയിഡ്‌സ് ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്കുന്ന ഈ നേട്ടത്തിനു പിന്നില്‍ യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമിലെ ഗവേഷകസംഘമാണ്. അതേസമയം, ഗവേഷണം ശൈശവദശയിലാണെന്നും ഇതൊരു സാധാരണ ചികിത്സാ സമ്പ്രദായമായി വികസിപ്പിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

ജനിതക കത്രിക എന്നറിയപ്പെടുന്ന ക്രിസ്പര്‍ സാങ്കേതികവിദ്യയിലൂടെ ഡിഎന്‍എ ഘടനയില്‍ മാറ്റംവരുത്താം. ഇത് വികസിപ്പിച്ച ഇമ്മാനുവല്‍ കാര്‍പെന്റര്‍, ജെന്നിഫര്‍ ഡൗഡ്‌ന എന്നീ വനിതാ ശാസ്ത്രജ്ഞര്‍ 2020ലെ രസതന്ത്ര നൊബേല്‍ പങ്കുവച്ചിരുന്നു.

 

Latest News