Tuesday, November 26, 2024

ചാള്‍സ് രാജാവിന് പിന്നാലെ കാതറിനും കാന്‍സര്‍, വെളിപ്പെടുത്തലുമായി കേറ്റ് മിഡില്‍ടണ്‍

ബ്രിട്ടീഷ് രാജകുടുംബാംഗം കേറ്റ് മിഡില്‍ടണ്‍ കാന്‍സര്‍ ബാധിതയെന്ന് വെളിപ്പെടുത്തdല്വീഡിയോ പ്രസ്താവനയിലൂടെ പ്രിന്‍സസ് ഓഫ് വെയില്‍സ് കാതറീന്‍ തന്നെയാണ് ഇക്കാര്യം വിശദമാക്കിയത്. ഉദര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരികരിച്ചതെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ പുരോഗമിക്കുന്നതായും കേറ്റ് വിശദമാക്കി. പിന്തുണ സന്ദേശങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച ശേഷമാണ് രോഗാവസഥയേക്കുറിച്ച് തുറന്ന് സംസാരിച്ചത്.

ക്രിസ്തുമസിന് ശേഷം കേറ്റിനെ പൊതുവിടങ്ങളില്‍ കാണാതിരുന്നത് വലിയ രീതിയല്‍ ചര്‍ച്ചയായിരുന്നു. ഇതിനിടയല്‍ മദേഴ്‌സ് ഡേയ്ക്ക് കെന്നിംഗ്സ്റ്റണ്‍ കൊട്ടാരം പുറത്ത് വിട്ട ചിത്രത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രമുഖ ഫോട്ടോ ഏജന്‍സികള്‍ ചിത്രം പിന്‍വലിച്ചത് വലിയ രീതിയില്‍ അഭ്യൂഹങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. ഇതിനിടയിലാണ് കാതറിന്‍ രാജകുമാരി തന്നെ രോഗവിവരങ്ങള്‍ വിശദമാക്കി രംഗത്ത് എത്തിയത്. ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചതായും കാതറിന്‍ വിശദമാക്കി. കാന്‍സര്‍ രോഗികളായ ആരും തന്നെ നിങ്ങള്‍ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് ആവശ്യപ്പെട്ടു.

ജോര്‍ജ്ജ്, ഷാര്‍ലെറ്റ്, ലൂയിസ് എന്നീ മക്കളോട് കാര്യങ്ങള്‍ വിശദമാക്കാന്‍ ഏറെ സമയം ഏടുത്തുവെന്നും കാതറിന്‍ വീഡിയോയില്‍ വിശദമാക്കി. നേരത്തെ ഫെബ്രുവരിയില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാര്‍ത്താക്കുറിപ്പില്‍ രോഗവിവരം പരസ്യപ്പെടുത്തിയത്.

Latest News