ലോകത്തെ 220 കോടി മനുഷ്യര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് യുഎന്‍. വെള്ളിയാഴ്ച പുറത്തിറക്കിയ യുഎന്‍ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജല ദൗര്‍ലഭ്യത്തിന്റെ ആദ്യ ഇരകള്‍ സ്ത്രീകളാണെന്ന് യുനെസ്‌കോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജലസുരക്ഷയുടെ അഭാവം കുടിയേറ്റത്തിന് കാരണമാകുന്നു. ആഗോള കുടിയേറ്റത്തിന്റെ 10 ശതമാനമെങ്കിലും ജല സമ്മര്‍ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ചിലയിടത്ത് വേനലിലാണ് പ്രശ്‌നമെങ്കില്‍ ചില പ്രദേശങ്ങളില്‍ ഏതാണ്ട് വര്‍ഷം മുഴുവനും വെള്ളമില്ല.
ദരിദ്ര രാജ്യങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും പൊതു ശുചിത്വവും ഉറപ്പുവരുത്താനാവശ്യമായ പദ്ധതികള്‍ക്ക് 11,400 കോടി ഡോളര്‍ ചെലവ് വരുമെന്ന് യുനെസ്‌കോയുടെ അനുബന്ധ സ്ഥാപനമായ വാട്ടര്‍ ജസ്റ്റിസ് ഹബ് പ്രതിനിധി ക്വെന്റിന്‍ ഗ്രാഫ്റ്റ് പറഞ്ഞു.