Tuesday, November 26, 2024

ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരത്തിന് തുടക്കം

ലോകത്തിനു മുഴുവന്‍ എളിമയുടെ മാതൃക നല്‍കിക്കൊണ്ട് കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കം കുറിക്കുകയാണ്.

വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് ആരംഭമാകും. നടവയല്‍ ഹോളി ക്രോസ്സ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ സീറോമലബാര്‍സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. പട്ടം സെന്റ് മേരീസ് ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രലില്‍ നടക്കുന്ന ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് കീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിക്കും.

 

Latest News