റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കടുത്ത് സംഗീതപരിപാടിയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് തന്റെ പ്രാര്‍ത്ഥനകള്‍ ഉറപ്പുനല്‍കുന്നുവെന്ന് ഓശാന ഞായറായ ഇന്നലെ ഉച്ചക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കുശേഷം നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
”എല്ലാവരുടെയും ഹൃദയങ്ങളില്‍ ദൈവം സമാധാനം നിറയ്ക്കട്ടെ. ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ ദൈവം പരിവര്‍ത്തനം ചെയ്യട്ടെ” മാര്‍പാപ്പ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങള്‍ക്കുനേരേയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനുപുറമേയാണ് ഇത്തരം ആക്രമണങ്ങള്‍ വഴിയുണ്ടാകുന്ന മരണവും ദുരിതവും. വലിയൊരു മാനുഷികദുരന്തമാണിത്. ദയവായി, രക്തസാക്ഷിയായ യുക്രെയ്‌നെ നമുക്ക് മറക്കാതിരിക്കാം. മറ്റ് യുദ്ധസ്ഥലങ്ങള്‍ക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെക്കുറിച്ചും നമുക്ക് ഓര്‍ക്കാം. -മാര്‍പാപ്പ പറഞ്ഞു.