ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അതേസമയം അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയയ്ക്കാനും പ്രമേയം ആവശ്യപ്പെടുന്നു.
ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടര്‍ന്ന നിലപാട് മാറ്റി യുഎസ് വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളില്‍ 14 പേരുടെയും പിന്തുണയോടെ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.
പത്ത് അംഗങ്ങള്‍ ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും യുഎന്നിലെ 22 അംഗ അറബ് ഗ്രൂപ്പുമടക്കം പിന്തുണച്ചു. അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കുകയും അത് ശാശ്വത യുദ്ധവിരാമമായി മാറ്റുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
നേരത്തേ മൂന്നു തവണ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോഴൊക്കെയും അമേരിക്ക വീറ്റോ പ്രയോഗിച്ചിരുന്നു.