പലസ്തീനില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. രണ്ടു ദശകമായി അധികാരം കൈയാളുന്ന പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് മൊത്തം ചുമതല. ദീര്‍ഘകാല ഉപദേഷ്ടാവ് മുഹമ്മദ് മുസ്തഫയെ ഈ മാസം ആദ്യം പ്രധാനമന്ത്രിയായി അബ്ബാസ് നിയമിച്ചിരുന്നു.
അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയ മുസ്തഫ വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിക്കും. സിയാദ് ഹാ അല്‍ റിഹ് ആണ് ആഭ്യന്തരമന്ത്രി. മുന്‍ സര്‍ക്കാരിലും ഇദ്ദേഹമായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്. 23 മന്ത്രിമാരില്‍ അഞ്ചു പേര് ഗാസയില്‍നിന്നുള്ളവരാണ്.
അവര്‍ ഇപ്പോഴും ഗാസയില്ത്തന്നെയുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2007ലാണ് ഗാസയില്‍ ഹമാസ് അധികാരം പിടിച്ചത്.