Wednesday, November 27, 2024

‘സൈബര്‍ ഫ്രോഡുകളില്‍ നോട്ട ആകട്ടെ നമ്മുടെ സ്ഥാനാര്‍ഥി’: മുന്നറിയിപ്പുമായി കേരള പോലീസ്

സൈബര്‍ രംഗത്ത് വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ‘സൈബര്‍ ഫ്രോഡുകളില്‍ നോട്ട ആകട്ടെ നമ്മുടെ സ്ഥാനാര്‍ഥി’ എന്ന വരികളോയെയുള്ള പോസ്റ്റാണ് കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്.

വോട്ടിംഗ് മെഷീന്റെ ചിത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേര് രേഖപ്പെടുത്തുന്നതിനുള്ളയിടത്ത് വിവിധ തരം സൈബര്‍ തട്ടിപ്പുകളുടെ പേരുകളാണ് പറഞ്ഞിരിക്കുന്നത്. തട്ടിപ്പുകാര്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ കെണികളില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയായാല്‍ എത്രയും വേഗം 1930 എന്ന നമ്പറില്‍ പോലീസിനെ അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Latest News