അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ കൊണ്ടുവരുന്നവനാണ് ക്രിസ്തു എന്ന് ഓര്‍മ്മിപ്പിച്ചു ഫ്രാന്‍സിസ് പാപ്പായുടെ ഈസ്റ്റര്‍ ദിന സന്ദേശം. ശനിയാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
‘ഇത് ദൈവത്തിന്റെ ശക്തിയുടെ വെളിപാട് ആണ്. മരണത്തിന്മേലുള്ള ജീവിതത്തിന്റെ വിജയം, ഇരുട്ടിന്റെ മേല്‍ വെളിച്ചത്തിന്റെ വിജയം, പരാജയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ പുനര്ജന്മം. അസാധ്യമായ കാര്യങ്ങളുടെ ദൈവമായ കര്‍ത്താവാണ് കല്ല് എന്നെന്നേക്കുമായി ഉരുട്ടിക്കളഞ്ഞത്. അവന് നമ്മെ അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു, എന്നേക്കും നമ്മോട് ബന്ധിപ്പിച്ചിരിക്കുന്ന പാപത്തിന്റെയും മരണത്തിന്റെയും അഗാധത്തില്‍ നിന്ന് നമ്മെ വിടുവിച്ച്, പാപമോചനത്തിന്റെയും നിത്യജീവന്റെയും ശോഭയുള്ള മണ്ഡലത്തിലേക്ക് നമ്മെ ആകര്‍ഷിക്കുന്നു’ പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് നടന്ന ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ 6000 ത്തോളം വിശ്വാസികള്‍ പങ്കെടുത്തു.