പുതിയ സാമ്പത്തിക വര്‍ഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നു. നികുതി വ്യവസ്ഥയില്‍ വാര്‍ഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതില്‍ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ പരിധി അഞ്ചു ലക്ഷമായിരുന്നു.
ഇതോടെ, 3 ലക്ഷം വരെയുള്ള വരുമാന പരിധിയില്‍ നികുതിയടക്കേണ്ടതില്ല. മൂന്ന് മുതല്‍ 6 ലക്ഷം വരെ 5% വും, ആറ് മുതല്‍ 9 ലക്ഷം രൂപ വരെ 10 ശതമാനവും 9 മുതല്‍ 12 ലക്ഷം രൂപ വരെ 15%വും, 12-15 ലക്ഷം രൂപ വരെ 20 ശതമാനവും, 15 ലക്ഷത്തിലധികം വരുമാനമുള്ളവര്‍ 30% വും നികുതിയായി നല്‍കണം.
ഇന്ന് മുതല്‍ പുതിയ നികുതി ഘടനയാണ് ഡീഫോള്‍ട്ടായി ഉണ്ടാവുക. 80സി,80ഡി എന്നിങ്ങനെ നികുതി ഇളവുകള്‍ ബാധകമായവര്‍ക്ക് പഴയ നികുതി ഘടന സ്വമേധയാ തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം പുതിയ നികുതി ഘടനയാകും ബാധകമാവുക.
5 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികളുടെ സര്‍ചാര്‍ജ് നിരക്ക് 37% ല്‍ നിന്ന് 25% ആയി കുറയും. കുറച്ച സര്‍ചാര്‍ജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ബാധകമാകൂ.