ജോലി തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിന്‍സ് സെബാസ്റ്റ്യന്‍ നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തിയ പ്രിന്‍സ് ഇന്നലെ അര്‍ധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശാരീരിക ബുദ്ധിമുട്ടുണ്ടെന്നും പ്രിന്‍സ് പറഞ്ഞു. അഞ്ചുതെങ്ങ് സ്വദേശിയാണ് പ്രിന്‍സ്.
ഇന്ത്യന്‍ എംബസി താല്‍ക്കാലിക യാത്രാരേഖ നല്‍കിയതിനാലാണ് മടക്കം സാധ്യമായത്. പ്രിന്‍സിനൊപ്പമുണ്ടായിരുന്ന ഡേവിഡ് മുത്തപ്പന് ഇന്ന് രാത്രിയോടെ വീട്ടിലെത്തും. വ്യാജ റിക്രൂട്ട് ഏജന്‍സിയുടെ ചതിയില്‍ പെട്ടാണ് യുവാക്കള്‍ റഷ്യയിലെത്തുന്നത്. തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരില്‍ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു.