സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റിക്കാര്‍ഡിലെത്തി. തിങ്കളാഴ്ച 104.82 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപയോഗം. കഴിഞ്ഞ മാസം 27ന് കുറിച്ച 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ റിക്കാര്‍ഡാണ് തിങ്കളാഴ്ച മറികടന്നത്.
അതേസമയം പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിലും വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറു മുതല്‍ 11 വരെ 5,265 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്.
അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഉപയോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി പ്രതിസന്ധി ഒഴിവാക്കുന്നത്.