Monday, November 25, 2024

33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് പര്യവസാനം; മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മന്‍മോഹന്‍ സിംഗിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനില്‍ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും. കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്ന വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം ഇതിലുള്‍പ്പെടും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം- ഫിഷറീസ് മന്ത്രി പുര്‍ഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായണ്‍ റാണെ, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എല്‍ മുരുകന്‍ എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു.

പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കാലാവധി ഇന്ന് അവസാനിക്കും. അശ്വിനി വൈഷ്ണവ് ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

 

Latest News