‘യുദ്ധത്തില്‍ കൊല്ലപ്പെട്ട അലക്‌സാണ്ടര്‍ എന്ന യുക്രൈന്‍ സൈനികന്റെ ബൈബിളും കൊന്തയുമാണ് എന്റെ കൈയ്യിലിരിക്കുന്നത്. 23 വയസുള്ള ആ യുവാവും യുദ്ധമെന്ന മൗഢ്യത്തില്‍ പൊലിഞ്ഞ മറ്റെല്ലാവര്‍ക്കും വേണ്ടി നിശബ്ദതയുടെ ഒരു നിമിഷം നല്‍കാം’- സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ സമാധാനത്തിനായുള്ള ആഹ്വാനം ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചു.
യുക്രൈനില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ലൂസിയ എന്ന കന്യാസ്ത്രീയാണ് കൊല്ലപ്പെട്ട സൈനികന്റെ ബൈബിളും കൊന്തയും മാര്‍പാപ്പയുടെ കൈയ്യിലെത്തിച്ചത്. യുക്രൈനിലെ ആളുകള്‍ക്ക് നല്‍കാനായി മാര്‍പാപ്പ ആശീര്‍വദിച്ചു കൊടുത്തുവിട്ട കൊന്തകളിലൊന്നായിരുന്നു അത്.