പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് സിബിസിഐ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശം നല്കി. സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
13 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സിബിസിഐ കത്തോലിക്കാ സഭയുടെ സ്കൂളുകള്‍ക്ക് നല്‍കിയത്. എല്ലാ സ്കൂളുകളിലും സര്‍വമത പ്രാര്‍ത്ഥന മുറി സജ്ജമാക്കണം. മറ്റ് മതങ്ങളിലെ കുട്ടികള്‍ക്ക് മേല്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. സ്വാതന്ത്ര്യ സമര സേനാനികള്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സ്കൂളില്‍ സ്ഥാപിക്കണം. സ്കൂളുകള്‍ക്ക് സുരക്ഷ കൂട്ടാനും നിര്‍ദ്ദേശമുണ്ട്. സിബിസിഐ വാര്‍ഷിക ജനറല്‍ ബോഡിയിലെടുത്ത തീരുമാനമാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.