Sunday, November 24, 2024

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കേജരിവാള്‍ തീരുമാനിക്കട്ടെയെന്ന് ദില്ലി ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ എന്നത് അരവിന്ദ് കേജരിവാള്‍ തീരുമാനിക്കട്ടെയെന്ന് ദില്ലി ഹൈക്കോടതി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജരിവാളിനെ നീക്കണമെന്നായിരുന്നു ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

സമാന ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ എന്നത് കേജരിവാളിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് ഇത്തവണ കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം ദേശീയ താല്‍പര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കേജരിവാളിന് വിടുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേജരിവാള്‍ ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് ദില്ലി ലഫ്. ഗവണറാണ് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കേജരിവാള്‍ നിര്‍ദ്ദേശിച്ചു.

 

Latest News