Thursday, May 15, 2025

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എന്‍സിഇആര്‍ടി

പാഠപുസ്തകത്തില്‍ നിന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT). പ്ലസ്ടു പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് എന്‍സിഇആര്‍ടി നീക്കിയത്. ഈ അക്കാദമിക് സെഷന്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് ഈ പാഠഭാഗങ്ങള്‍ നീക്കിയത്.

ഒഴിവാക്കിയ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഈ റിപ്പോര്‍ട്ടുകളോട് എന്‍സിഇആര്‍ടി അധികൃതര്‍ ഇതുവരെ പ്രതികരിച്ചില്ല. 8-ാം അധ്യായത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങള്‍, ‘അയോധ്യ തകര്‍ക്കല്‍’ എന്ന പരാമര്‍ശം ഒഴിവാക്കി.

Latest News