വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളേയും വൈദികരേയും തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മതപരമായ സേവനം ചെയ്യുന്ന ഇത്തരം ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് വൈദിക-കന്യാസ്ത്രീ സമൂഹങ്ങളില്‍ നിന്ന് അപേക്ഷകള്‍ കമ്മീഷന് ലഭിച്ചിരുന്നു.