ക്രിസ്ത്യാനികളെ കൊല്ലാനും തന്റെ നഗരത്തിലെ പള്ളികള്‍ കത്തിക്കാനും പദ്ധതിയിട്ടതായി ആരോപിച്ച് ഐഡഹോയിലെ കോയൂര്‍ ഡി അലീനില്‍ നിന്നുള്ള 18 കാരനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഉഛഖ) അറസ്റ്റ് ചെയ്തു. തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇയാള്‍ അറസ്റ്റിലായത്.
അലക്സാണ്ടര്‍ സ്‌കോട്ട് മെര്‍ക്കുറിയോ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ അടുത്തുള്ള പള്ളിയിലെ ക്രിസ്ത്യാനികളെ കൊല്ലാനും കെട്ടിടത്തിന് തീയിടുവാനും ഉദ്ദേശിച്ചിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. 17 വയസ്സുള്ളപ്പോള്‍, ഐ എസ് ഐ എസ് ഉള്‍പ്പെടെയുള്ള വിദേശ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ശ്രമിക്കവേ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ശ്രദ്ധയില്‍ മെര്‍ക്കുറിയോ പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് താന്‍ വിശ്വസിക്കുന്ന ആളുകളുമായി അദ്ദേഹം പിന്നീട് ആശയവിനിമയം നടത്തുകയും ഇത് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.
റമദാന്‍ അവസാനിക്കുന്നതിനും മുസ്ലീം നോമ്പ് അവസാനിക്കുന്നതിന്റെ ആഘോഷമായ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനും രണ്ട് ദിവസം മുമ്പ് ഏപ്രില്‍ 8 ന് പള്ളികള്‍ ആക്രമിക്കാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി തന്റെ കൂട്ടാളികളോട് വെളിപ്പെടുത്തിയിരുന്നു. എത്തീബ് തുടര്‍ന്നാണ് യുവാവിന്റെ അറസ്റ്റ് അന്വേഷണ സംഘം വേഗത്തിലാക്കിയത്.
ദേവാലയത്തില്‍ ആക്രമണം നടത്താന്‍ ആവശ്യമായ സ്‌ഫോടന വസ്തുക്കള്‍ ഇയാള്‍ വാങ്ങിവച്ചിരുന്നു എന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.