Wednesday, May 14, 2025

ഇസ്രായേലുമായുള്ള സഹകരണത്തിനെതിരെ പ്രതിഷേധം; ഗൂഗിള്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു

ഇസ്രായേലുമായുള്ള സഹകരണത്തിനെതിരെ പ്രതിഷേധിച്ച ഗൂഗിള്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെയും ഓഫീസുകളില്‍ ഗൂഗിളിന്റെ ജീവനക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി. ഗാസ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായി ഗൂഗിള്‍ കരാര്‍ ഒപ്പിട്ടതിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്പനി പരിസരം വിട്ടുപോകാന്‍ വിസമ്മതിച്ചതിനാലാണ് സുരക്ഷ ഉറപ്പാക്കാന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തിയതെന്ന് ഗൂഗിള്‍ വിശദീകരിച്ചു. ഇസ്രായേലിന് ക്ലൗഡ് സേവനങ്ങളും ഡാറ്റാ സെന്ററുകളും നല്‍കുന്നതിനായി ഗൂഗിള്‍ ഒപ്പിട്ട 1.2 ബില്യണ്‍ ഡോളറിന്റെ കരാറിനെതിരെയായിരുന്നു പ്രതിഷേധം.

അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിളിന്റെ രണ്ട് ഓഫീസുകളില്‍ നിന്നായി ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ ദൃശ്യങ്ങള്‍ പ്രതിഷേധക്കാര്‍ പങ്കുവച്ചു. സമരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ന്യൂയോര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

 

Latest News