Tuesday, November 26, 2024

കെനിയന്‍ സൈനിക മേധാവിയും ഒന്‍പത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കെനിയന്‍ സൈനിക മേധാവിയും ഒന്‍പത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വില്യം റൂട്ടോ. കെനിയന്‍ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറല്‍ ഫ്രാന്‍സിസ് ഒമോണ്ടി ഒഗോല്ലയാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് അറിയിച്ചു.

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി എല്‍ജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്.

ചെസെഗോണ്‍ ഗ്രാമത്തില്‍ നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇവിടെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു.

അപകടത്തെ തുടര്‍ന്നു പ്രസിഡന്റ് ദേശീയ സുരക്ഷാ കൗണ്‍ലിന്റെ അടിയന്തര യോഗം വിളിച്ചിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കെനിയ എയര്‍ഫോഴ്സ് ഒരു അന്വേഷണ സംഘത്തെ അയച്ചതായും റൂട്ടോ പറഞ്ഞു.

 

Latest News