Friday, November 29, 2024

ഇസ്രായേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ലെന്ന് ഇറാന്‍

ഇസ്രായേലിന്റെ ആക്രമണത്തിന് ഉടന്‍ മറുപടിയില്ലെന്ന് ഇറാന്‍. വ്യാഴാഴ്ച രാത്രി ഇറാനിലേക്ക് ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ പിന്നിടവെയാണ് പ്രതികരണം. ഇസ്രയേലി ഡ്രോണുകള്‍ ഇറാന്‍ പ്രതിരോധ സേന വെടിവച്ചിട്ടിരുന്നു. വലിയ സംഘര്‍ഷ ഭീതിയില്‍ കഴിയുന്ന പശ്ചിമേഷ്യന്‍ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ് ഇറാന്റെ പ്രതികരണം.തിരിച്ചടി ഉടനില്ലാത്തത് ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്തതിനാലാണെന്നാണ് വിശദീകരണം. ‘വിദേശരാജ്യത്തുനിന്നല്ല ആക്രമണം. നുഴഞ്ഞുകയറ്റമുണ്ടായതാണ് കരുതുന്നത്,’ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിനോട് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. .ഇറാനെതിരെ ഇസ്രയേല്‍ സൈനിക നീക്കം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാല്‍ എന്തുതരം ആക്രമണമാണ് നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ വ്യാഴാഴ്ച ഇസ്രായേല്‍ ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു.

 

Latest News