85വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ വോട്ട് ചെയ്യാമെന്ന പുതിയ സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. 1,42,799 വരെ ‘വീട്ടിലെ വോട്ട്’ വഴി വോട്ട് രേഖപ്പെടുത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്ക്. അപേക്ഷിച്ചവരില്‍ 81% പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും വോട്ട് രേഖപ്പെടുത്തി. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
ബാലറ്റ് വോട്ടിങ്ങാണ് നടത്തുക. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത് മെറ്റല്‍ ബോക്സില്‍ നിക്ഷേപിക്കും. ഈ ബോക്സുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. പൂര്‍ണമായും സ്വകാര്യത പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടത്തുന്നത്. വിശ്വാസ്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടൈന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്.