വിമാനയാത്രയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). 12 വയസ് വരെയുള്ള കുട്ടികളുടെ തൊട്ടടുത്ത് രക്ഷിതാക്കള്‍ക്കും സീറ്റ് അനുവദിക്കണമെന്നാണ് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ നല്‍കിയ പുതിയ നിര്‍ദേശം. പേര് വിവരങ്ങളുടെ രേഖ സൂക്ഷിക്കുകയും വേണം.
കുടുംബത്തോടെ കൂട്ടമായി യാത്ര ചെയ്യുമ്പോള്‍ പോലും കുട്ടികള്‍ക്ക് മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും സമീപം ഇരിക്കാന്‍ കഴിയാത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. കൂട്ടമായി യാത്ര ചെയ്യുമ്പോള്‍ സീറ്റ് തിരഞ്ഞെടുക്കാന്‍ പണം നല്‍കാത്ത യാത്രക്കാരെ പലയിടത്തും ഇരുത്തുന്ന രീതിയുണ്ടായിരുന്നു. പുതിയ നിര്‍ദേശം നടപ്പായാല്‍ പ്രത്യേകം പണമടയ്ക്കാതെ തന്നെ കുട്ടികളെ രക്ഷിതാക്കളില്‍ ഒരാളുടെ കൂടെ ഇരുത്താന്‍ അനുവദിക്കും.